കേരളം

kerala

ETV Bharat / state

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; പിടിച്ചെടുത്തത് ദ്രാവക രൂപത്തിലാക്കിയ 2.7 കിലോ സ്വര്‍ണം

കണ്ണൂര്‍ സ്വദേശി നിധിന്‍റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്

By

Published : Apr 30, 2023, 2:15 PM IST

Thiruvananthapuram international airport  Gold seized  Gold smuggling  തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി  സ്വര്‍ണം  സ്വര്‍ണം പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: ദ്രാവക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടികൂടി. കണ്ണൂര്‍ സ്വദേശി നിധിന്‍റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ജീന്‍സില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി.

ഈ വര്‍ഷം മാര്‍ച്ചില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 2.7 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. സീറ്റിനടിയില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌പ്രസ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

മാര്‍ച്ച് 14 പുലര്‍ച്ചെ 3.30 ഓടെ ആണ് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം എയര്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. എന്നാല്‍ സ്വര്‍ണം കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏകദേശം ഒരു കോടി രൂപ വിപണിയില്‍ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത് എന്ന് കസ്റ്റംസ് അറിയിച്ചു.

ഈ വര്‍ഷം ജനുവരിയിലും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. രണ്ട് പേരില്‍ നിന്നായി 1.29 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ കൊല്ലം സ്വദേശിയായ യുവതിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നുമാണ് എയര്‍ ഇന്‍റലിജന്‍സ് സ്വര്‍ണം പിടിച്ചെടുത്തത്.

യുവതിയുടെ പക്കല്‍ നിന്നും കുഴമ്പു രൂപത്തിലാക്കിയ 1.11 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇത് ഖരരൂപത്തിലാക്കിയപ്പോള്‍ 930.10 ഗ്രാം തൂക്കമുണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. വിപണിയില്‍ 51 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം സാനിറ്ററി നാപ്‌കിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 1.65 കിലോഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 78 ലക്ഷം രൂപ വിലവരുന്നതാണ് ഈ സ്വര്‍ണം. ക്യാപ്‌സൂള്‍ രൂപത്തിലാക്കി അടിവസ്‌ത്രത്തിലും സ്വകാര്യ ഭാഗത്തും ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ABOUT THE AUTHOR

...view details