തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരമ്പരാഗതമായ സ്വർണ നിറമുള്ള ചന്ദന പ്രസാദ വിതരണം പുനരാംഭിച്ചു. പഴയ രീതിയിൽ അതേ വാസനയോടെ ഭക്തർക്ക് പ്രസാദം ഇനി നെറ്റിയിൽ അണിയാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന കാരണത്താൽ ആറുവർഷം മുമ്പ് ഒഴിവാക്കിയ നിറമുള്ള ചന്ദന വിതരണമാണ് ഇന്ന് പുനരാംഭിച്ചത്. കെ.എൻ.സതീഷ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കെയാണ് പ്രസാദ വിതരണത്തിൽനിന്ന് മഞ്ഞനിറം ഒഴിവാക്കിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ നിറമുള്ള ചന്ദന പ്രസാദ വിതരണം പുനഃരാരംഭിച്ചു - Sreepadmanabhaswami temple
ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന കാരണത്താൽ ആറുവർഷം മുമ്പാണ് ചന്ദന വിതരണം നിർത്തലാക്കിയത്
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച് നൂറ്റാണ്ടുകളായി പിന്തുടർന്നിരുന്ന പാരമ്പര്യത്തിനാണ് വീണ്ടും തുടക്കമാവുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഉൾപ്പെടെ പരിശോധനകൾ പൂർത്തിയാക്കിയാണ് പ്രസാദവിതരണം ആരംഭിച്ചിരിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ഒറ്റക്കൽ മണ്ഡപത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ഭക്തനായ ശ്രീരാമയ്യന് ചന്ദന പ്രസാദം നൽകി ചടങ്ങ് പുനഃരാരംഭിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും എക്സിക്യൂട്ടീവ് ഓഫീസ് വി.രതീശൻ എന്നിവർ പങ്കെടുത്തു.