തിരുവനന്തപുരം : നിരന്തര ലൈംഗിക പീഡനത്തെ തുടര്‍ന്ന് 16കാരി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അര്‍ധ സഹോദരനും കൂട്ടുകാരനായ പാറശ്ശാല മുര്യങ്കര സ്വദേശി കിരണുമാണ് പൊലീസിന്‍റെ പിടിയിലായത്. ഡിഎൻഎ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
also read:പത്തനംതിട്ടയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് കലക്ടര്‍
രണ്ട് വർഷം മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഫോറൻസിക് പരിശോധനയിലും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലും കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംശയം തോന്നിയ പത്തോളം പേരെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയരാക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് കഴിഞ്ഞ ദിവസം പാറശാല പൊലീസ് പിടികൂടിയത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.