തിരുവനന്തപുരം:സ്‌കൂളിലെ അവസാന ദിനം ആഘോഷങ്ങൾ അതിരുവിടുന്ന സംഭവങ്ങൾ പതിവായതോടെ കർശന നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ആഹ്ളാദ പ്രകടനങ്ങൾക്കായി സ്‌കൂളിലെ ഫർണിച്ചറുകൾ സാധന സാമഗ്രികൾ എന്നിവ കേടു വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യാതിരിക്കുന്നതിന് ക്ലാസ് അധ്യാപകരും പ്രധാന അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അതിനുള്ള നഷ്‌ടപരിഹാരം ഈടാക്കുന്നതിനും കർശന നടപടി സ്വീകരിക്കാൻ പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും നൽകിയ ഉത്തരവിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ചൂട് പിടിച്ച പരീക്ഷ കാലത്തിന് ശേഷം കേരളത്തില്‍ ഇന്ന് പൊതു പരീക്ഷകൾ അവസാനിക്കുകയാണ്. നീണ്ട രണ്ട് മാസത്തെ വേനലവധിക്കായി മാർച്ച് 31ന് സ്‌കൂളുകൾ അടക്കും. എസ്എസ്എൽസി പരീക്ഷകളും ഇന്ന് അവസാനിക്കും.