തിരുവനന്തപുരം:ആര്യനാട് കുളപ്പടയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് മാഫിയ ആക്രമിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സ്വരൂപ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷജീർ, നുജുമുദീൻ, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
ആര്യനാട് കുളപ്പടയിൽ കൃഷിഭവന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സ്വരൂപ്, നുജുമുദീൻ, ഷബീർ എന്നിവർക്ക് തലയ്‌ക്കും അനിൽ കുമാറിന് കൈയ്‌ക്കും ആണ് പരിക്ക്. രഹസ്യ വിവരത്തെ തുടർന്ന് നിരവധി കേസുകളിലെ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ള കുറ്റവാളിയുമായ സുഭീഷിന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.