തിരുവനന്തപുരം:പാലാരിവട്ടം പാലം സുപ്രീം കോടതി തീരുമാനമനുസരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. പാലത്തിന്‍റെ ഭാരപരിശോധനയും സുപ്രീം കോടതി തീരുമാനപ്രകാരം നടത്തും. പത്ത് വർഷമല്ല നൂറു വർഷം നിലനിൽക്കുന്ന പാലമാണ് പാലാരിവട്ടത്ത് വേണ്ടതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തിയാൽ പത്ത് വർഷമേ പാലത്തിന് കാലാവധി ലഭിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
പാലാരിവട്ടം പാലം; സുപ്രീം കോടതി തീരുമാനം നടപ്പാക്കുമെന്ന് ജി. സുധാകരൻ - ജി. സുധാകരൻ
പാലാരിവട്ടം പാലം അടച്ചതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പി.ടി.തോമസ് എം.എൽ.എയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ജി. സുധാകരൻ
വൈറ്റില പാലത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം അടച്ചതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പി.ടി.തോമസ് എം.എൽ.എയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പാലം എത്രയും വേഗം തുറന്നു നൽകണമെന്നും പുതിയ പാലം പണിയാനാണ് ഉദ്ദേശമെങ്കിൽ ചെറിയ വാഹനങ്ങളെങ്കിലും കടത്തിവിടണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
Last Updated : Feb 10, 2020, 1:05 PM IST