ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പുരോഗമനവാദികളാണ് കേരളത്തിലുള്ളത്: ജി സുധാകരൻ
വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നമ്മള് കണ്ടു. എന്നിട്ട് പറയുന്നത് ആചാര സംരക്ഷകര്‍ എന്ന്.
ജി സുധാകരൻ
വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നമ്മള് കണ്ടു. തൊഴിലാളി യൂണിയനുകൾ പോലും ഇങ്ങനെ ചെയ്തിട്ടില്ല. എന്നിട്ട് അവർ പറയുന്നത് ആചാര സംരക്ഷകർ എന്നാണ്. തിരുവനന്തപുരത്ത് കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയ പാർട്ടികൾ സ്വയം നവീകരണത്തിന് തയ്യാറാകണം. നവീകരണം പേപ്പറിൽ എഴുതിവെച്ചാൽ മാത്രം പോര. നയങ്ങളിലും നിലപാടിലും അത് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
Last Updated : Apr 1, 2019, 9:00 PM IST