കേരളം

kerala

ETV Bharat / state

G Sakthidharan| തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണം, പിന്തുണ നൽകുന്നത് ഭരണമേധാവി: ജി ശക്തിധരൻ - ജനശക്തി

ഭരണ മേധാവിയുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ എന്ന് ശക്തിധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

G Sakthidharan facebook post against cpm  G Sakthidharan facebook post  G Sakthidharan  Sakthidharan allegations against pinarayi  Sakthidharan  G Sakthidharan against cpm  Sakthidharan cyber bullying  cyber bullying cpm  സൈബർ ആക്രമണം  സൈബർ ആക്രമണം ജി ശക്തിധരൻ  ജി ശക്തിധരനെതിരെ സൈബർ ആക്രമണം  ശക്തിധരനെതിരെ സിപിഎം  ശക്തിധരൻ  ശക്തിധരൻ ഫേസ്‌ബുക്ക് പോസ്റ്റ്  പിണറായിക്കെതിരെ ശക്തിധരൻ  സൈബർ ആക്രമണങ്ങൾ  സൈബർ ആക്രമണങ്ങൾ സിപിഎം  സിപിഎം  ദേശാഭിമാനി  ജനശക്തി  janashakthi
G Sakthidharan

By

Published : Jun 30, 2023, 2:08 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജി ശക്തിധരന്‍. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹിക മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടുപോയ അച്ഛനെയും അമ്മയെയും എന്‍റെ പെണ്‍മക്കളെയും കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്‌ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്‌ത ശക്തിയും സ്വരൂപിച്ച് ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്ത് മൂന്ന് നാല് പേര്‍ അടങ്ങിയ ഒരു അടുക്കള സംഘം ഭരണഘടന ബാഹ്യ ശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശൂര്‍ഷാസനത്തിലായെന്നും ശക്തിധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതോടെ സ്വയം വിമര്‍ശനം നടത്തി തെറ്റു തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോത്സുകമാകുകയാണ് സൈബര്‍ കാളി കൂളി സംഘമെന്നും ശക്തിധരൻ വിമർശിച്ചു.

നേരത്തെ തനിക്കെതിരെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കൂറിലുമായി ഉയര്‍ത്തി. കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ് അനുചരന്‍മാര്‍. പലവട്ടം താന്‍ മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെ കുടുംബത്തെ അപമാനിക്കുമ്പോള്‍ തന്‍റെ കൂടപ്പിറപ്പിനെ പോലെയുള്ള ഒരാള്‍ക്ക് ഒരു ദുഖവുമില്ല. പാര്‍ട്ടിയിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഖ ഭാരത്തോടെയാണ് താൻ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധി അദ്ദേഹത്തിനുണ്ടായില്ലെന്നും ശക്തിധരൻ പറഞ്ഞു.

അരവയസുമാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം എ ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്‌തപ്പോള്‍ കണ്ണീര്‍ മുറ്റി വീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണമെന്നും ശക്തിധരൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ തന്‍റെ വ്യക്തിപരമായ അക്കൗണ്ടിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്‌ബുക്കിലെ തന്‍റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ കാളി കൂളി സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചു കൊടുക്കണമെന്നും ശക്തിധരൻ പരിഹസിച്ചു.

എന്നാൽ ഇതിൽ മുട്ടുമടക്കില്ലെന്നും അതിനായി ജനശക്തി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങള്‍ വിക്കിലീക്‌സോ വിസില്‍ ബ്ലോവറോ അല്ല, സാധാരണ മനുഷ്യരാണ്. ഈ അമ്പെയ്ത്തില്‍ ഏതെങ്കിലും നരാധമന്‍ കടപുഴകി വീണാല്‍ അതൊരു ചരിത്ര നിയോഗം ആയിരിക്കും. എല്ലാ മാളങ്ങളും തങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തങ്ങള്‍ വക്കില്‍ തൊട്ടപ്പോള്‍ തന്നെ കായംകുളം കൊച്ചുണ്ണിയെ പോലെ ഒരാള്‍ എത്ര കോടികള്‍ അപഹരിച്ചെടുത്തു എന്നത് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടു പോയ കാറിനെയും ചൊല്ലിയാണ് വിവാദം. അമുക്കിയ കോടികളെ കുറിച്ചും തര്‍ക്കമില്ലെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also read :'ടൈംസ് സ്‌ക്വയര്‍ വരെ പേരുകേട്ട നേതാവ്, കൈതോലപ്പായയിൽ പൊതിഞ്ഞ് കൈപ്പറ്റിയത് 2.35 കോടി'; ഗുരുതര ആരോപണവുമായി ജി ശക്തിധരൻ

ABOUT THE AUTHOR

...view details