കേരളം

kerala

ETV Bharat / state

ഇന്ധനവിലയാളുന്നു ; സംസ്ഥാനത്ത് 109 കടന്ന് പെട്രോൾ വില - കേരള വാര്‍ത്ത

ഇന്ധനവില വര്‍ധിപ്പിക്കുന്നത് രാജ്യത്ത് 10 ദിവസത്തിനിടെ എട്ടാം തവണ

ഇന്ധനവില  പെട്രോൾ വില  fuel price hike  kerala  saturday  തിരുവനന്തപുരം വാര്‍ത്ത  കേരള വാര്‍ത്ത  oil price hike
ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 109 കടന്നു

By

Published : Oct 23, 2021, 6:46 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 109.14 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഉയർന്നത്. പുതിയ നിരക്കോടെ ഡീസലിന് 102.77 രൂപയായി.

10 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഒക്‌ടോബര്‍ 23 വരെ പെട്രോളിന് 5.26 രൂപയാണ് കൂടിയത്. ഡീസലിന് കൂടിയത് 6.06 രൂപയും. അതേസമയം, രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 120 രൂപയിലേക്ക് അടുക്കുന്നു.

ALSO READ:കശ്‌മീരിൽ പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ കൂടി എൻഐഎ അറസ്റ്റിൽ

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ വെള്ളിയാഴ്‌ച 39 പൈസയാണ് പെട്രോളിന് വർധിച്ചത്. ഇതോടെ വില 119.73 രൂപയായി. ഡീസലിന് 40 പൈസ ഉയർന്ന് 110.62 രൂപയുമായി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ശ്രീഗംഗാനഗറില്‍ രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details