കേരളം

kerala

ETV Bharat / state

ഭാമയുടെ കൂട്ടുകാരി  ഉമാദേവിയെന്ന ആന

എട്ട് വർഷങ്ങൾക്ക് മുമ്പാണ് ആന പ്രേമി കൂടിയായ മഹേഷ് ഉമയെ സ്വന്തമാക്കിയത്.

By

Published : Jun 5, 2020, 11:26 AM IST

Updated : Jun 5, 2020, 1:19 PM IST

ഭാമയെന്ന ഒന്നര വയസുകാരിക്ക് കൂട്ടായി ഉമദേവിയെന്ന ആന
ഭാമയെന്ന ഒന്നര വയസുകാരിക്ക് കൂട്ടായി ഉമദേവിയെന്ന ആന

തിരുവനന്തപുരം:ഉമാ ദേവി എന്ന ആനയും ഭാമയെന്ന ഒന്നര വയസ്സുകാരിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇരുവരുടെയും അപൂർവ്വ സൗഹൃദം ഇപ്പോള്‍ ചർച്ചയായിക്കഴിഞ്ഞു . ഭാമയുടെ ഏറ്റവും വലിയ ചങ്ങാതിയാണ് ഉമാ ദേവി എന്ന ആന. ഉമ ഉണ്ടെങ്കിൽ അവൾക്ക് പിന്നെ ആരെയും വേണ്ട. ഉമയ്ക്ക് തിരിച്ചും അങ്ങനെ തന്നെ.

ഭാമയുടെ കൂട്ടുകാരി ഉമാദേവിയെന്ന ആന

തിരുവനന്തപുരം കൊഞ്ചിറവിള ഉമാമഹേശ്വരിമഠത്തിൽ കെ. മഹേഷിന്‍റെ മകളാണ് ഭാമ. ഉമയുടെയും ഭാമയുടെയും ചങ്ങാത്തത്തിൽ വലിയ സന്തോഷമുണ്ടെന്ന് മഹേഷ് പറയുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പാണ് ആന പ്രേമി കൂടിയായ മഹേഷ് ഉമയെ സ്വന്തമാക്കിയത്.

ഉമയ്ക്കൊപ്പം കളിക്കലും അവൾക്ക് ബിസ്ക്കറ്റും പഴവുമൊക്കെ കൊടുക്കലുമാണ് ഭാമയുടെ വിനോദം. ആറ്റിങ്ങൽ സ്വദേശിയായ കുട്ടനും മകൻ ശ്രീകുട്ടനുമാണ് ഉമയുടെ പാപ്പാൻമാർ.

Last Updated : Jun 5, 2020, 1:19 PM IST

ABOUT THE AUTHOR

...view details