തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ അന്ത്യോദയ, മുൻഗണന വിഭാഗങ്ങളിലുള്ളവർക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് ഭക്ഷ്യധാന്യ വിതരണം. തിരക്ക് ഒഴിവാക്കാൻ കാർഡുകളിലെ നമ്പർ അനുസരിച്ചാകും വിതരണം ക്രമീകരിക്കുക. ഏപ്രിൽ ഒന്നിന് 0, 1 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ രണ്ടിന് 2, 3 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ മൂന്നിന് 4, 5 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ നാലിന് 6, 7 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കും ഏപ്രിൽ അഞ്ചിന് 8, 9 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് റേഷൻ വിതരണം.
സൗജന്യ റേഷൻ വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി
രാവിലെ അന്ത്യോദയ, മുൻഗണന വിഭാഗങ്ങളിലുള്ളവർക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് ഭക്ഷ്യധാന്യ വിതരണം. തിരക്ക് ഒഴിവാക്കാൻ കാർഡുകളിലെ നമ്പർ അനുസരിച്ചാകും വിതരണം ക്രമീകരിക്കുക.
സൗജന്യ റേഷൻ വിതരണം നാളെ മുതൽ
നിശ്ചയിച്ച തിയതികളിൽ വാങ്ങാനാകാത്തവർക്ക് പിന്നീട് വാങ്ങാൻ സൗകര്യം ഏർപ്പെടുത്തും. റേഷൻ കടകളിൽ ഒരു സമയം അഞ്ചിൽ കൂടുതൽ പേർ റേഷൻ വാങ്ങാൻ പാടില്ല. കൂടുതൽ പേരെ ഒഴിവാക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്താവുന്നതാണ്. റേഷൻ വീട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന രജിസ്ട്രേഡ് അല്ലാത്ത സന്നദ്ധ പ്രവർത്തകരുടെ വാഗ്‌ദാനം സ്വീകരിക്കരുത്. ജനപ്രതിനിധികളോ രജിസ്ട്രേഡ് സന്നദ്ധ സംഘടനകളോ മാത്രമേ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Mar 31, 2020, 9:03 PM IST