തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമിലെ 14കാരനായ അന്തേവാസിയെ പുവര്‍ ഹോമിലെ അന്തേവാസികളായ 5 അംഗ സംഘം മര്‍ദിച്ചതായി പരാതി. മര്‍ദനത്തെ തുടര്‍ന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 6ന് പുവര്‍ഹോമില്‍ നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് അന്തേവാസികളായ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് 14കാരനെ മര്‍ദിച്ചത്.
ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹവാസികളുടെ മര്‍ദനം: നടപടിയെടുക്കാതെ അധികൃതര്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
ശ്രീചിത്ര പുവര്‍ ഹോമിലെ പതിനാലുകാരമായ അന്തേവാസിയെ പുവര്‍ ഹോമിലെ അന്തേവാസികളായ 5 അംഗ സംഘം മര്‍ദിച്ചതായി പരാതി
ശ്രീചിത്രാ പുവര്‍ ഹോമില്‍ 14കാരനെ മര്‍ദിച്ച് അന്തേവാസികളായ അഞ്ചംഗ സംഘം; നടപടിയെടുക്കാതെ അധികാരികള്‍
മര്‍ദനമേറ്റ ആര്യനാട് സ്വദേശിയായ 14കാരന്‍ ഇതേ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടുകയായിരുന്നു. മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് പുവര്‍ഹോമിലെ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരാതിയില്‍ നടപടി സ്വീകരിക്കുകയോ പരാതി പൊലീസിനു കൈമാറുകയോ ചെയ്‌തില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.