കേരളം

kerala

By

Published : Jan 12, 2020, 11:07 PM IST

Updated : Jan 12, 2020, 11:46 PM IST

ETV Bharat / state

കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്

കളിയിക്കാവിള കൊലപാതകം  എഎസ്ഐയുടെ കൊലപാതകം  നാല് പേർ കൂടി കസ്റ്റഡിയില്‍  kaliyikavila murder  asi murder  four more in custody
കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിന്‍സണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്. സംഭവ ദിവസം പ്രധാന പ്രതികളായ അബ്ദുൾ ഹമീമും തൗഫീക്കും നെയ്യാറ്റിൻകര പട്ടണത്തിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കളിയിക്കാവിള കൊലപാതകം; നാല് പേർ കൂടി കസ്റ്റഡിയില്‍

കറുത്ത ബാഗുമായി നടന്നുപോകുന്ന ഇവർ ബാഗ് ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്താണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാല് പേരെ നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

Last Updated : Jan 12, 2020, 11:46 PM IST

ABOUT THE AUTHOR

...view details