ആശങ്കയിൽ തലസ്ഥാനം; നാല് പേർക്ക് കൂടി സമ്പർക്കം വഴി രോഗം - Thiruvananthapuram covid
തുമ്പ സ്വദേശിയായ 25കാരൻ, വഞ്ചിയൂർ കുന്നുംപുറം സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ 45കാരൻ, പാളയത്തെ സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്യുന്ന അസം സ്വദേശി, ബാലരാമപുരം ആലുവിള സ്വദേശിയായ 47കാരൻ എന്നിവർക്കാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ആശങ്ക ഉയർത്തി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. വ്യാഴാഴ്‌ച മാത്രം നാല് പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടവും വ്യക്തമല്ല. തുമ്പ സ്വദേശിയായ 25കാരൻ, വഞ്ചിയൂർ കുന്നുംപുറം സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ 45കാരൻ, പാളയത്തെ സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്യുന്ന അസം സ്വദേശി, ബാലരാമപുരം ആലുവിള സ്വദേശിയായ 47കാരൻ എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇവർക്ക് യാത്ര പശ്ചാത്തലമില്ല. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതിന്‍റെ ഭാഗമായി വലിയ ആശങ്കയിലാണ് തലസ്ഥാനം.