തിരുവനന്തപുരം:ബിജുലാലിന് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ്‌വേർഡും നൽകിയത് താനാണെന്ന് വിരമിച്ച വഞ്ചിയൂർ മുൻ ട്രഷറി ഓഫീസർ വി.ഭാസ്കരൻ. അത്യാവശ്യമായി വീട്ടിൽ പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് പാസ്‌വേർഡ് നൽകിയത്. ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും ഭാസ്കരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഭാസ്‌കരന്‍റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
ബിജുലാലിന് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ്‌വേർഡും നൽകിയെന്ന് മുൻ ട്രഷറി ഓഫീസർ
ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും ഭാസ്കരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി
ബിജുലാലിന് യൂസർ നെയിമും പാസ്‌വേർഡും നൽകി
ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ബിജുലാൽ തട്ടിയെടുത്ത 74 ലക്ഷം രൂപ എവിടെയൊക്കെ ചെലവാക്കിയെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ബിജുലാലിന്‍റെ സഹോദരിയെയും ഭാര്യ സിമിയെയും ചോദ്യം ചെയ്തു. റമ്മി കളിക്കുന്നത് അറിയാമായിരുന്നെങ്കിലും തട്ടിപ്പിനെപ്പറ്റി അറിയില്ലായിരുന്നെന്ന് ഭാര്യ മൊഴി നൽകി. ബിജുലാലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും.