കേരളം

kerala

ETV Bharat / state

പാലാരിവട്ടം പാലം അഴിമതി ; ടി.ഒ.സൂരജിന്‍റെ വാദം തള്ളി വി.കെ.ഇബ്രാഹിംകുഞ്ഞ് - ernakulam

ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി ; ടി.ഒ.സൂരജിന്‍റെ വാദം തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്

By

Published : Sep 18, 2019, 10:05 PM IST

Updated : Sep 19, 2019, 2:02 AM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്‍റെ വാദത്തെ തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്. ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സാങ്കേതികമായ പിഴവുകളാണ് പാലത്തിനുള്ളതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

ടി.ഒ.സൂരജിന്‍റെ വാദം തള്ളി വി.കെ.ഇബ്രാഹിംകുഞ്ഞ്

പാലം നിര്‍മ്മാണകമ്പനിക്ക് മുന്‍കൂറായി പണം അനുവദിച്ചത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞ് കൂടുതല്‍ പ്രതിക്കൂട്ടിലായത്.ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തെളിവില്ലെന്നും ടി.ഒ.സൂരജ് വിയോജനക്കുറിപ്പ് എഴുതിയതായി അറിയില്ലെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഇബ്രാഹിംകുഞ്ഞിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും പാലം അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി പൂര്‍ണമായി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വ്യക്തമാക്കി.

Last Updated : Sep 19, 2019, 2:02 AM IST

ABOUT THE AUTHOR

...view details