തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ശാസ്ത്രീയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ തുടർ നടപടി സ്വീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ പഠന റിപ്പോർട്ടിലെ നിഗമനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. പ്രളയം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഡാമുകളിൽ ഉണ്ടായിട്ടും അത് പാലിക്കാതിരുന്നതും മുൻകരുതൽ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം രൂക്ഷമാക്കിയത്.
2018ലെ പ്രളയം മനുഷ്യ നിർമിതം; അധികാരത്തിലെത്തിയാൽ നടപടിയെന്ന് ഉമ്മൻചാണ്ടി - man-made
സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരണമടയുകയും ചെയ്ത ദുരന്തത്തിന് ഉത്തരം പറയാൻ പിണറായി സർക്കാർ ബാധ്യസ്ഥമാണ്.
സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരണമടയുകയും ചെയ്ത ദുരന്തത്തിന് ഉത്തരം പറയാൻ പിണറായി സർക്കാർ ബാധ്യസ്ഥമാണ്. ഡാം മാനേജ്മെന്‍റുമായി ബന്ധപ്പെട്ട റൂൾ കർവ് സംവിധാനം ഉപയോഗിച്ചില്ല, മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന ഫ്ലഡ് കുഷിന് വിനിയോഗിച്ചില്ല, അണക്കെട്ടുകളിൽ വൻതോതിൽ വെള്ളം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നൽകിയില്ല തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത് എന്നും ഉമ്മൻചാണ്ടി പറഞ്ഞു.