തിരുവനന്തപുരം:കോൺഗ്രസിൻ്റെ പേരിൽ കെ.പി.സി.സിയുടെ അംഗീകാരമില്ലാതെ സംഘടന രൂപീകരിച്ചാൽ കർശന നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ്, മഹിള കോൺഗ്രസ് ബ്രിഗേഡ് എന്നീ പേരുകളിൽ സംഘടന രൂപീകരിച്ച് വ്യാപക പണപ്പിരിവ് നടന്ന പശ്ചാത്തലത്തിലാണ് താക്കീത്. ഇവയ്ക്ക് കെ.പി.സി.സിയുടെ അംഗീകാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ പേരില്‍ അനധികൃത സംഘടന: കര്‍ശന നടപടിയെന്ന് കെ സുധാകരൻ
നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ്, മഹിളാകോൺഗ്രസ് ബ്രിഗേഡ് എന്നീ പേരുകളിൽ സംഘടന രൂപീകരിച്ച് വ്യാപക പണപ്പിരിവ് നടന്ന പശ്ചാത്തലത്തിലാണ് താക്കീത്.
കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റിവ് കോൺഗ്രസ് ബ്രിഗേഡിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൻ്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിച്ചാൽ നിയമനടപടി സ്വീകരിക്കും. കോൺഗ്രസിന് ഔദ്യോഗികമായി സംഭാവന നൽകുന്നതിനായി
137 രൂപ ചലഞ്ച് എന്ന പദ്ധതി കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മാത്രമാണ് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുള്ള സംഭാവനയെന്നും
സുധാകരൻ പറഞ്ഞു.
ALSO READ: ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്