തിരുവനന്തപുരം:വനംവകുപ്പ് സംഘടിപ്പിച്ചപാമ്പുപിടിത്ത പരിശീലന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി. 23 വനിതകൾ ഉൾപ്പെടെ 318 വനപാലകരുടെ പാമ്പുപിടിത്ത പരിശീലനത്തിൻ്റെ ഒന്നാം ഘട്ടമാണ് വനംവകുപ്പ് പൂർത്തിയാക്കിയത്. പാമ്പുപിടിത്തത്തിൽ പ്രത്യേക മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഏർപ്പെടുത്തി സർക്കാർ നടപ്പിലാക്കുന്ന പരിശീലന പരിപാടിയാണിത്. പാമ്പുപിടിത്തക്കാരുടെ ലൈസൻസ് വൈകാതെ ഏർപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്.
പാമ്പുപിടിത്ത പരിശീലന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി - േsnake
23 വനിതകൾ ഉൾപ്പെടെ 318 വനപാലകരുടെ പാമ്പുപിടിത്ത പരിശീലനത്തിൻ്റെ ഒന്നാം ഘട്ടം വനംവകുപ്പ് പൂർത്തിയാക്കി. പാമ്പുപിടിത്തക്കാരുടെ ലൈസൻസ് വൈകാതെ ഏർപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്.
വിവിധ ജില്ലകളിലായി 17 സ്ഥലങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. പാമ്പുകളുടെ ആവാസവ്യവസ്ഥ, ആഹാരരീതി, തിരിച്ചറിയേണ്ട വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട വിധം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പരിശീലനം. പാമ്പുപിടിത്തത്തിൽ താൽപര്യമുളള 21നും 65നും ഇടയിൽ പ്രായമുള്ളവർക്ക് അടുത്ത ഘട്ടത്തിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ മികവ് പ്രകടിപ്പിക്കുന്ന ജീവനക്കാരെ രണ്ടാം ഘട്ടത്തിൽ പരിശീലകരായി നിയോഗിക്കും. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സർപ എന്ന മൊബൈൽ ആപ്ലിക്കേഷനും വനംവകുപ്പ് പുറത്തിറക്കി. പാമ്പുകളെ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ നിന്ന് പിടികൂടി വനമേഖലകളിൽ വിട്ടയക്കുന്ന പ്രക്രിയ കുറ്റമറ്റതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.