തിരുവനന്തപുരം:പട്ടയഭൂമിയിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് നിർധന കർഷകർക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ കേസില്ലെന്ന് വനം മന്ത്രി - പട്ടയഭൂമിയിലെ അനധികൃത മരംമുറി
അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ
മരംമുറി കേസ്: കർഷകർക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍
കൂടുതല്‍ വായനക്ക്:- പട്ടയഭൂമിയിലെ മരംമുറി : സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
നിയമസഭയിൽ ഐ.സി ബാലകൃഷ്ണൻ, പി.ടി തോമസ്, ടി.സിദ്ദിഖ് തുടങ്ങിയവരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അനധികൃത മരംമുറി ഏറ്റവും കൂടുതല്‍ നടന്ന മൂന്നാർ ഡിവിഷനിൽ ഇതുവരെ കേസെടുത്തിട്ടില്ലാത്ത സംഭവങ്ങളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറുടെ നിർദേശത്തിൻ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു.