കേരളം

kerala

ETV Bharat / state

കാരക്കോണത്ത് വിദേശമദ്യം പിടികൂടി; പ്രതി പിടിയിൽ - Foreign liquor

ചില്ലറ വിൽപ്പന നടത്താൻ വേണ്ടിയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്ന് പ്രതി എക്‌സൈസ് സംഘത്തോട് സമ്മതിച്ചു.

തിരുവനന്തപുരം വാർത്ത  thiruvananthapuram news  വിദേശമദ്യം പിടികൂടി  Foreign liquor  പ്രതി പിടിയിൽ
കാരക്കോണത്ത് വിദേശമദ്യം പിടികൂടി

By

Published : Mar 26, 2020, 9:53 AM IST

തിരുവനന്തപുരം:പാറശാല കാരക്കോണത്ത് നിന്ന് 12 ലിറ്റർ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ പ്രതി പിടിയിൽ. കാരക്കോണം പുല്ലൻതേരി സ്വദേശി സലിം അലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് അമരവിള എക്സൈസ് സംഘം പിടികൂടിയത്. 46 കുപ്പികളിലായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പന നടത്താൻ വേണ്ടിയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്ന് പ്രതി എക്‌സൈസ് സംഘത്തോട് സമ്മതിച്ചു. ഇയാളിൽ നിന്ന് 3000 രൂപയും കണ്ടെടുത്തു. ലോക്‌ഡൗണിന്‍റെ ഭാഗമായി കേരള തമിഴ്‌നാട് അതിർത്തികളിൽ സമ്പൂർണ മദ്യനിരോധനം വന്നതോടു കൂടിയാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും എക്സൈസ് പറഞ്ഞു.

കാരക്കോണത്ത് വിദേശമദ്യം പിടികൂടി; പ്രതി പിടിയിൽ

ABOUT THE AUTHOR

...view details