തിരുവനന്തപുരം :സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ്ബാധ. ആനയറ സ്വദേശിനികളായ രണ്ട് പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആള്‍ക്ക് വീതവുമാണ് രോഗം. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
Also read: മന്ത്രിസഭ യോഗം വ്യാഴാഴ്ച ചേരും ; ലോക്ക് ഡൗൺ ഇളവുകൾ ചർച്ച
ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്നാണ് അയച്ചത്. ഒരെണ്ണം നിരീക്ഷണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി.
സിക വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ആനയറയിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവ് ക്ലസ്റ്ററായി തിരിച്ചറിഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.
രോഗ നിയന്ത്രണത്തിന് ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.