കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് ബാധ - ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 56 ആയി

zika  zika virus  zika virus in kerala  സിക വൈറസ്  സിക  സിക വൈറസ് കേരളം  ആരോഗ്യ വകുപ്പ്  ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

By

Published : Jul 27, 2021, 7:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. ആനയറ സ്വദേശിനി(38), പേട്ട സ്വദേശി(17), കരമന സ്വദേശിനി(26), പൂജപ്പുര സ്വദേശി(12), കിള്ളിപ്പാലം സ്വദേശിനി(37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Also Read: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം 56 ആയി.

8 പേര്‍ നിലവില്‍ രോഗബാധിതരാണെങ്കിലും ഇവരില്‍ ആരും ഗര്‍ഭിണികളല്ല. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ABOUT THE AUTHOR

...view details