തിരുവനന്തപുരം നഗരസഭയിൽ അഞ്ച് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു - tvm collector
മണക്കാട് മൊബൈൽ ഷോപ്പ് ജീവനക്കാരനും ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നഗരസഭയിൽ കണ്ടെയ്ൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചത്
അഞ്ച് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നഗരസഭയിലെ അഞ്ച് പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കാലടി ജങ്ഷന്‍, ആറ്റുകാൽ, മണക്കാട് ജങ്ഷന്‍, ചിറമുക്ക്-കാലടി റോഡ്, ഐരാണിമുട്ടം എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കലക്‌ടർ നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. മണക്കാട് മൊബൈൽ ഷോപ്പ് ജീവനക്കാരനും ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.