കേരളം

kerala

ETV Bharat / state

ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്ക് സസ്പെൻഷൻ - മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, നഗരസഭ ശുചീകരണ തൊഴിലാളി മുബാറക് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.

fishmonger attack case  attingal fishmonger attack  മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം  രണ്ട് പേർക്ക് സസ്പെൻഷൻ
ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്ക് സസ്പെൻഷൻ

By

Published : Aug 19, 2021, 5:18 PM IST

തിരുവനന്തപുരം:മത്സ്യ വിൽപ്പനക്കാരിയോട് അതിക്രമം കാണിച്ച സംഭവത്തില്‍ ആറ്റിങ്ങലിൽ നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് നടപടി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, നഗരസഭ ശുചീകരണ തൊഴിലാളി മുബാറക് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.

Read More:ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പനക്കാരിക്കു നേരെ നഗരസഭ ജീവനക്കാരുടെ അതിക്രമം

കഴിഞ്ഞ ദിവസം ഇരുവർക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് അൽഫോൻസയുടെ മീൻ കുട്ട നഗരസഭ ജീവനക്കാർ തട്ടിയെറിഞ്ഞത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഭരണ- പ്രതിപക്ഷ നേതാക്കളടക്കം ഇടപെട്ടിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Also Read: മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം; മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ABOUT THE AUTHOR

...view details