അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾ മരിച്ചു - fisherman
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾ മരിച്ചു
തിരുവനന്തപുരം:അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്‌സ് (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വള്ളത്തിലുണ്ടായിരുന്ന ബിനുവും സ്റ്റീഫനും ചെറിയ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു.
Last Updated : Sep 9, 2020, 3:34 PM IST