തിരുവനന്തപുരം: ആറ്റിങ്ങലിൽ പഴകിയ മത്സ്യം പിടികൂടി. ആറ്റിങ്ങൽ ആലംകോട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് വന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഏകദേശം നാലായിരം കിലോ വരുന്ന കട്ടള എന്ന പഴകിയ മത്സ്യമാണ് തഹസിൽദാരും ആറ്റിങ്ങൽ നഗരസഭയും ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും അമരവിള ചെക്ക് പോസ്റ്റ് വഴി കടന്നു വന്ന കണ്ടെയ്‌നർ ലോറി ആണ് രാത്രിയിൽ പിടിക്കപ്പെട്ടത്.
വില്‍പ്പനക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി
തമിഴ്‌നാട്ടിൽ നിന്നും അമരവിള ചെക്ക് പോസ്റ്റ് വഴി കടന്നു വന്ന കണ്ടെയ്‌നർ ലോറിയില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്
കണ്ടെയ്‌നർ ലോറിയിൽ വിൽപക്കെത്തിയ പഴകിയ മത്സ്യം പിടികൂടി
ഇതിന് മുൻപും അനവധി തവണ ആറ്റിങ്ങലിൽ പഴകിയ മത്സ്യം പിടികൂടിയിട്ടുണ്ട്. ഇത് കൂടാതെ അടച്ചിട്ടിരുന്ന ആറ്റിങ്ങൽ ആലംകോട് മാർക്കറ്റിൽ ലോക്‌ഡൗൺ ലംഘിച്ച് ഇറക്കാൻ ശ്രമിച്ച ആന്ധ്രയിൽ നിന്നെത്തിയ നൂറു പെട്ടി ചെമ്മീനും പിടികൂടി. മറ്റൊരു കണ്ടെയ്‌നർ ലോറി ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നു.
Last Updated : Apr 11, 2020, 10:04 PM IST