തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇന്ന് പുറപ്പെടും. വൈകിട്ട് ആറ് മണിക്ക് ആലുവയില്‍ നിന്ന് ഒഡിഷയിലേക്കാണ് ആദ്യ ട്രെയിന്‍. 1,200 തൊഴിലാളികളെയാണ് കൊണ്ടുപോവുക. സാമൂഹിക അകലം ഉള്‍പ്പെടെ പാലിച്ചായിരിക്കും യാത്ര. പരീക്ഷണ അടിസ്ഥാനത്തിലാണ് സര്‍വീസ്. വിജയമാണെന്ന് കണ്ടാല്‍ നാളെ അഞ്ച് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തും. യാത്ര സൗജന്യമല്ലെന്ന് റെയില്‍വെ അറിയിച്ചു. യാത്ര ചെയ്യേണ്ട അതിഥി തൊഴിലാളികളെ മുന്‍ഗണന അനുസരിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കുമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു. തൊഴിലാളികള്‍ തിരക്കുകൂട്ടാതെ സഹകരിക്കണമെന്നും ബിശ്വാസ് മേത്ത പറഞ്ഞു.
അതിഥി തൊഴിലാളികൾക്കായി ആദ്യ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇന്ന് പുറപ്പെടും - ബിശ്വാസ് മേത്ത
വൈകിട്ട് ആറ് മണിക്ക് ആലുവയില്‍ നിന്ന് ഒഡിഷയിലേക്കാണ് ആദ്യ ട്രെയിന്‍.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇന്ന് പുറപ്പെടും
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പ്രയോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാല് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.