തിരുവനന്തപുരം:യുക്രൈൻ രക്ഷാദൗത്യത്തിൻ്റെ ഭാഗമായി 27 മലയാളി വിദ്യാർഥികളുമായി ആദ്യവിമാനം ഇന്ന് (ശനി) വൈകിട്ട് 6.40ന് മുംബൈയിലെത്തും. സാങ്കേതിക തടസങ്ങൾ ഉണ്ടായാൽ സമയക്രമത്തിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാമെന്നും നോർക്ക റൂട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ 2.30ന് എത്തുന്ന രണ്ടാമത്തെ വിമാനത്തിൽ 17 മലയാളികൾ എത്തുമെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലും ഡൽഹിയിലും എത്തുന്ന മലയാളികളെ സംസ്ഥാന സർക്കാർ സൗജന്യമായി കേരളത്തിൽ എത്തിക്കും. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലും നോർക്കയുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
ആദ്യവിമാനത്തില്‍ മലയാളികള്‍ 27 പേര്‍: രക്ഷാദൗത്യം ഒഴാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും ALSO READ:രക്ഷാദൗത്യം ഉര്‍ജിതമാക്കി ഇന്ത്യ; ആദ്യവിമാനം മുംബൈയിലേക്ക് തിരിച്ചു
ഒരാഴ്‌ചയ്ക്കകം രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ സാധിച്ചേക്കും. 3077 പേരാണ് ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രക്ഷാദൗത്യത്തിൻ്റെ ഭാഗമായി എത്തിക്കുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. യുദ്ധഭൂമിയിൽ ഒറ്റപ്പെട്ട നിലയിൽ കഴിയുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് എംബസിക്ക് കൈമാറും. നോർക്കയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കി.