തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി നിരോധനാജ്ഞ ഏർപ്പെടുത്തിയ ആദ്യ ദിനത്തിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 11 പേർ. നിരോധനാജ്ഞ ലംഘിച്ചതിന് 25 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലത്തു നിന്ന് 10 പേരും ഇടുക്കിയിൽ ഒരാളുമാണ് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായത്. തിരുവനന്തപുരം ഒന്ന്, കൊല്ലം നാല്, ഇടുക്കി രണ്ട്, തൃശ്ശൂർ ഒമ്പത്, കോഴിക്കോട് ഒമ്പത് എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരോധനാജ്ഞ ഏർപ്പെടുത്തിയ ആദ്യ ദിനത്തിൽ നിയമ ലംഘനത്തിന് അറസ്റ്റിലായത് 11 പേർ - കൊവിഡ് 19
നിരോധനാജ്ഞ ലംഘിച്ചതിന് 25 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
നിരോധനാജ്ഞ ഏർപ്പെടുത്തിയ ആദ്യ ദിനത്തിൽ നിയമ ലംഘനത്തിന് അറസ്റ്റിലായത് 11 പേർ
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച സംസ്ഥാനത്താകെ 1,736 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 591 പേർ അറസ്റ്റിലാവുകയും 56 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 8,034 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് പൊലീസ് നടപടി എടുത്തത്. ക്വാറന്‍റൈൻ ലംഘിച്ചതിന് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു.