തിരുവനന്തപുരം: പാറശ്ശാല ഫയർ സ്റ്റേഷൻ ബിൽഡിങിന് സമീപം രാത്രി കട കുത്തിതുറന്ന് മോഷണം നടത്തിയ കള്ളനെ പിടികൂടി. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫയർമാൻ വിപിൻരാജും മറ്റു സഹപ്രവർത്തകരും ചേർന്നാണ് കള്ളനെ പിടികൂടിയത്. തുടർന്ന് പൊലീസിനെ ഏല്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വെളളറട സ്വദേശി ആകാശ് (23) ആണ് പിടിയിലായത്.
ഫയർ സ്റ്റേഷന് സമീപം മോഷണം; കള്ളനെ ഫയർഫോഴ്സ് ജീവനക്കാർ പിടികൂടി - Fireforce officials caught the thief news
പാറശ്ശാല ഫയർ സ്റ്റേഷൻ ബിൽഡിങിന് സമീപം മോഷണം നടത്തിയ കള്ളനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പിടികൂടി
പാറശാലയിൽ ഫയർ ഫോഴ്‌സ് കള്ളനെ പിടികൂടി
അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ നിരവധി മോഷണ കേസിലെ പ്രതിയാണ്. ഇയാളിൽ നിന്നും മോഷ്ടിച്ച ബൈക്ക്, അഞ്ചോളം മൊബൈൽ ഫോണുകൾ, പത്തോളം പെൻഡ്രൈവുകൾ, ചാർജറുകൾ, വലിയ കത്തി, പത്ത് ഡസൻ സിഗരറ്റ് പാക്കറ്റുകൾ, നോട്ടുകെട്ടുകൾ, നാണയത്തുട്ടുകൾ, പൂട്ട് കുത്തിപൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര എന്നിവ കണ്ടെടുത്തു.
Last Updated : Oct 17, 2019, 8:20 PM IST