തിരുവനന്തപുരം: വെള്ളയമ്പലത്ത് റെസ്റ്റോറന്‍റിൽ തീപിടിത്തം. വെള്ളയമ്പലം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സൽവ ഡൈൻ എന്ന റെസ്റ്റോറന്‍റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വെള്ളയമ്പലത്ത് റെസ്റ്റോറന്‍റിൽ തീപിടിത്തം; ഇരുനിലകളിലേക്കും തീ പടർന്നു - സൽവ ഡൈൻ
തന്തൂരി അടുപ്പിൽ നിന്നും തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ അടുക്കള ഭാഗത്ത് നിന്നും തീ മുകൾ നിലയിലേക്കും പടരുകയായിരുന്നു.
റെസ്റ്റോറന്‍റിന്‍റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കള ഭാഗത്ത് നിന്നും തീ മുകൾ നിലയിലേക്കും പടരുകയായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി തീ പൂർണമായും അണച്ചു.
സംഭവം നടക്കുമ്പോൾ നിരവധി പേർ റെസ്റ്റോറന്‍റിനുള്ളിൽ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആർക്കും പരിക്കില്ല. തന്തൂരി അടുപ്പിൽ നിന്നും തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.