തിരുവനന്തപുരം :മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോറൂമിൽ വൻ തീപിടിത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.
മുട്ടത്തറ കല്ലുമൂട്ടിൽ സ്ഥിതി ചെയുന്ന ഒണിക്‌സ് ടവറിന്‍റെ താഴത്തെ നിലയിലാണ് തീ പടർന്നത്. റോയൽ ബ്രദേഴ്‌സ് ബൈക്ക് റെന്‍റൽ എന്ന സ്ഥാപനത്തിന്‍റെ പുതുതായി പ്രവർത്തനം ആരംഭിക്കാനിരുന്ന ഷോറൂമാണ് കത്തി നശിച്ചത്. അടുത്ത മാസമാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.