തിരുവനന്തപുരം:ഫിഷറീസ് മന്ത്രി വി അബ്‌ദുറഹിമാനെതിരെ തീവ്രവാദി പരാമര്‍ശത്തില്‍ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പൊലീസ്. ഗുരുതര പരാമര്‍ശങ്ങളുമായാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മതത്തിന്‍റെ പേരില്‍ മുസ്‌ലിം - ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കി. ഇതിലൂടെ വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടതായും എഫ്‌ഐആര്‍റില്‍ പറയുന്നുണ്ട്.
മന്ത്രി വി അബ്‌ദുറഹിമാനെതിരായ പരാമർശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസ് - ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എഫ്‌ഐആര്‍
ഗുരുതര പരാമര്‍ശങ്ങളുമായാണ് എഫ്‌ഐആര്‍. മന്ത്രിയാണ് തീവ്രവാദി. മന്ത്രിയുടെ പേരായ അബ്‌ദുറഹിമാനില്‍ തന്നെ ഉണ്ടെന്നുമായിരുന്നു പരാമര്‍ശം.
ആളുകളെ പ്രകോപിപ്പിച്ച് സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശ്യവും കരുതലും പരാമര്‍ശത്തിൽ ഉണ്ടായിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 153, 153 A, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നത് രാജ്യദ്രോഹമാണെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ്, മന്ത്രിയാണ് തീവ്രവാദിയെന്ന പരാമര്‍ശം ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയത്. മന്ത്രിയുടെ പേരായ അബ്‌ദുറഹിമാനില്‍ തന്നെ ഉണ്ടെന്നായിരുന്നു പരാമര്‍ശം.
പരാമര്‍ശം വിവാദമായതോടെ ഇത് പിന്‍വലിക്കുന്നതായും നാക്ക് പിഴയായി സംഭവിച്ച കാര്യത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പ്രസ്‌താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫാദറിനെതിരെ ഗുരുതര വകുപ്പുകളുമായുള്ള കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.