തിരുവനന്തപുരം:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം നടപ്പാക്കാൻ പിഎസ്‌സി തീരുമാനം. മുൻകാല പ്രാബല്യത്തോടെ നടത്താനാണ് പിഎസ്‌സി തീരുമാനം. സംവരണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങിയ ഒക്‌ടോബർ 23 മുതൽ സംവരണം പ്രാബല്യത്തിൽ വരും. ഒക്ടോബർ 23നോ അതിനുശേഷമോ അവസാനിച്ച തസ്‌തികകളിലേക്കുള്ള അപേക്ഷ കാലാവധി നീട്ടാനും പിഎസ്‌സി തീരുമാനിച്ചു.
മുന്നാക്ക സംവരണം നടപ്പാക്കി പി.എസ്.സി
ഒക്‌ടോബർ 23 മുതലാണ് സംവരണം പ്രാബല്യത്തിൽ വരിക
കൂടുതൽ വായിക്കാൻ:മുന്നാക്ക സംവരണം; പി.എസ്.സി തീരുമാനം ഇന്ന്
നവംബർ 14 വരെയാണ് അപേക്ഷ കാലാവധി നീട്ടിയിരിക്കുന്നത്. ഈ തസ്‌തികയിലേക്ക് അപേക്ഷിച്ചവരിൽ സംവരണത്തിന് അർഹതയുള്ളവർക്ക് അതുകൂടി അപേക്ഷിക്കാനായാണ് അപേക്ഷ കാലാവധി നീട്ടിയിരിക്കുന്നത്. ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കണമെന്ന എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ ആവശ്യം പിഎസ്‌സി തള്ളി. ഇന്ന് ചേർന്ന പിഎസ്‌സി യോഗമാണ് മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് അനുമതി നൽകിയത്.