തിരുവനന്തപുരം: ജിഎസ്‌ടി നിരക്കുകള്‍ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിശദമായ പഠനവും ചര്‍ച്ചകളും നടത്തിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടുള്ളു. ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലന്നും ധന മന്ത്രി പറഞ്ഞു.
ജിഎസ്‌ടി വര്‍ധനവ്: കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍
നികുതി വർധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നാല്‍ എതിര്‍ക്കുമെന്നും ബാലഗോപാൽ പ്രതികരിച്ചു
ഏഴ് സംസ്ഥാനങ്ങള്‍ അംഗങ്ങളായ ഒരു സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അതില്‍ കേരളവും അംഗമാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നാല്‍ എതിര്‍ക്കും. ഈ വില വര്‍ധനവിന്‍റെ കാലത്ത് ജനങ്ങളുടെ മേല്‍ അമിത ഭാരമേല്‍പ്പിക്കാന്‍ കഴിയില്ലന്നും ബാലഗോപാൽ പറഞ്ഞു.
നേരത്തെ നിരക്ക് കുറച്ചപ്പോള്‍ വന്‍കിട കമ്പനികള്‍ക്കാണ് ഗുണം ലഭിച്ചത്. ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് സാധാരണക്കാരനെ ബാധിക്കുന്നതാകും. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ധന മന്ത്രി പ്രതികരിച്ചു.