തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അടുത്തമാസത്തെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. മറ്റ് പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ട്. ഏപ്രിൽ മാസത്തില്‍ സര്‍ക്കാരിന് വരുമാനമൊന്നും ഉണ്ടാകില്ല. എല്ലാ ജീവനക്കാരും സാലറി ചലഞ്ചുമായി സഹകരിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ജീവനക്കാരുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള സംഭാവന സ്വീകാര്യമല്ല. ഇത് ഫലപ്രദമല്ലെന്നാണ് മുന്‍കാല അനുഭവം. എല്ലാ ജീവനക്കാരും സഹകരിച്ചാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരില്ല.
സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി
ജീവനക്കാരുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള സംഭാവന സ്വീകാര്യമല്ല. ഇത് ഫലപ്രദമല്ലെന്നാണ് മുന്‍കാല അനുഭവം. എല്ലാ ജീവനക്കാരും സഹകരിച്ചാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടിവരില്ലെന്നും ധനമന്ത്രി തോമസ് ഐസക്
ധനമന്ത്രി
ചില സംസ്ഥാനങ്ങള്‍ പകുതി ശമ്പളമാണ് നല്‍കിയത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കേരളത്തിലും ഇതു വേണ്ടിവരും. മിക്ക സംസ്ഥാനങ്ങളും ജീവനക്കാരുമായി കൂടിയാലോചന നടത്താതെയാണ് ഈ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് ഫേസ് ബുക്കില്‍ കുറിപ്പിട്ടതിനു പിന്നാലെ പരസ്യ പ്രതികരണവുമായി ധനമന്ത്രി രംഗത്ത് വന്നതോടെ സാലറി ചലഞ്ചിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് കൂടുതല്‍ വ്യക്തമായി.
TAGGED:
ധനമന്ത്രി തോമസ് ഐസക്ക്