തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ സാമ്പത്തിക സ്ഥിതി കാരണമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളമെത്തിയത്. ധനപ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല. ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്‌ത് തുടങ്ങിയതായും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പെൻഷൻ കമ്പനിയുടെ കടമെടുപ്പ് പൊതുകടമായി കണക്കാക്കുന്നതിനാലാണ് ക്ഷേമ പെൻഷനുകൾക്ക് മുടക്കം വന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. 2021 മാർച്ചിനെ അപേക്ഷിച്ച് 26,000 കോടി അധിക വരുമാനമുണ്ട്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ഇതുമായി മുന്നോട്ട് പോകാൻ കഴിയില്ല.