തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണ്. എന്നാൽ ക്ഷേമ പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കേണ്ട സാഹചര്യമില്ല: ധനമന്ത്രി - K.N. Balagopal
സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ക്ഷേമ പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
92 ലക്ഷം രൂപ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ ടെൻഡർ വിളിച്ചതായി പി.ടി തോമസിന്‍റെ ചോദ്യത്തിന് ധൂർത്ത് എന്ന് പറഞ്ഞാൽ ഏറ്റവും കുറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതല്ല. പഴയ കെട്ടിടങ്ങൾ മോടിപിടിപ്പിക്കേണ്ടതായി വരും അതല്ല ചെലവ് ചുരുക്കൽ എന്ന് ധനമന്ത്രി മറുപടി നൽകി.
2020-21ൽ 25 കോടി രൂപയ്ക്ക് സർക്കാർ പരസ്യം നൽകിയതായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ചോദ്യത്തിന് 38 ലക്ഷത്തിൽ നിന്ന് 25 കോടിയിലേക്ക് പരസ്യത്തിനുള്ള തുക ഉയർത്തി എന്ന് തോന്നുന്നില്ല. പരിശോധിച്ച് പറയാമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് സംബന്ധിച്ച് ധാരാളം പരസ്യം കൊടുക്കേണ്ടി വന്നു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മന്ത്രി മറുപടി നൽകി.