തിരുവനന്തപും:ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്രമിക്കാനുള്ള സമയമായിട്ടില്ല. ഭരണഘടനയെ തകർക്കുന്ന നിയമം റദ്ദാക്കുന്നതു വരെ പോരാടണം. മതനിരപേക്ഷത സംരക്ഷിക്കാനായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം തുടരും: മുഖ്യമന്ത്രി - സി.എ.എ
ഭരണഘടനയെ തകർക്കുന്ന നിയമം റദ്ദാക്കുന്നതു വരെ പോരാടണം. മതനിരപേക്ഷത സംരക്ഷിക്കാനായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം തുടരും: മുഖ്യമന്ത്രി
പൗരത്വം മതാടിസ്ഥാനത്തിലാക്കിയ കാടത്തത്തിനെതിരായ മഹാപ്രതിഷേധമാണ് മനുഷ്യ മഹാശൃംഖലയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎഎയും എൻആർസിയും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Last Updated : Jan 26, 2020, 6:54 PM IST