തിരുവനന്തപുരം :ഞായറാഴ്‌ച നറുക്കെടുപ്പ് പുനസ്ഥാപിച്ച് സംസ്ഥാന ലോട്ടറി വകുപ്പ്. ഫിഫ്‌റ്റി - ഫിഫ്‌റ്റി എന്ന പേരിലുള്ള ടിക്കറ്റ് തിരുവനന്തപുരത്ത് ധനമന്ത്രി കെ.എൻ ബാലഗോപാൽ പുറത്തിറക്കി. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതോടെ, ഏഴുദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ടാവും.
അമ്പത് രൂപയാണ് ടിക്കറ്റിന്‍റെ വില. ഫിഫ്‌റ്റി - ഫിഫ്‌റ്റിയില്‍ 5000 രൂപയുടെ സമ്മാനം 23 പേർക്ക് ലഭിക്കും. ആഴ്‌ചയിൽ മൂന്നുലക്ഷം സമ്മാനങ്ങൾ ലഭിക്കുന്ന തരത്തിൽ സമ്മാന ഘടന പരിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്നവർക്ക് ഫിനാൻസ് മാനേജ്മെൻ്റിൽ പ്രത്യേക കോഴ്‌സ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുകയാണ്.
ഞായറാഴ്‌ച നറുക്കെടുപ്പ് പുനസ്ഥാപിച്ച് സംസ്ഥാന ലോട്ടറി വകുപ്പ് 'പ്രതീക്ഷ, അനുകൂല നടപടിയില്‍' :പണം പലരും ധൂർത്തടിച്ചുകളയുന്ന സാഹചര്യം ഒഴിവാക്കാനാണിത്. വായ്‌പാപരിധി സംബന്ധിച്ച സംസ്ഥാനത്തിൻ്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്‌പാപദ്ധതി കേന്ദ്രം നിശ്ചയിച്ച് നൽകണം. പൊതുമേഖല സ്ഥാപനങ്ങൾ വായ്‌പയെടുക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടിയിലാണ്.
കേന്ദ്രത്തിന്‍റെ നിലവിലുള്ള നിലപാട് അനുസരിച്ച് ഒരു പൊതുമേഖല സ്ഥാപനത്തിനും വായ്‌പ എടുക്കാൻ പറ്റില്ല. സംസ്ഥാനം വായ്‌പാപരിധി ലംഘിച്ചിട്ടില്ല. അതേസമയം കേന്ദ്രം വായ്‌പാപരിധി ലംഘിച്ചാണ് വായ്‌പ എടുത്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി വകുപ്പിൻ്റെ പുതിയ ലോഗോയും ടാഗ് ലൈനും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പുറത്തിറക്കി.