തിരുവനന്തപുരം:ഏറെ നിര്‍ണായകമായ രാഷ്ട്രീയ തീരുമാനമെടുത്ത ആലപ്പുഴ ചാത്തനാട്ടെ വീട്ടില്‍ നിന്നും ഒരു മാസം മുമ്പാണ് ഗൗരിയമ്മ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് വഴുതക്കാടുള്ള സഹോദരിയുടെ മകളുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
ആരോഗ്യ നില വഷളാക്കിയത് രക്തത്തിലെ അണുബാധ - കെ ആർ ഗൗരിയമ്മ അന്തരിച്ചു
കൊവിഡ് കാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്ക് എര്‍പ്പെടുത്തിയിരുന്നു
കൊവിഡ് കാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കും എര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ 22ന് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ അണുബാധ ആരോഗ്യ നില വഷളാക്കി. തുടര്‍ന്ന് തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയെ തുടര്‍ന്ന് മരുന്നുകളോട് കാര്യമായ പ്രതികരണമുണ്ടായതോടെ അണുബാധയിലും കുറവുണ്ടായി.
ഇതോടെ തീവ്രപരിചണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കളെ അടക്കം തിരിച്ചറിയുന്ന തരത്തില്‍ ആരോഗ്യ നിലയില്‍ പുരോഗതിയുമുണ്ടായി. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ എന്നിവർ ആശുപത്രിയിലെത്തിയത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളായി. ശനിയാഴ്ച ഗൗരിയമ്മയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രക്തത്തിലെ അണുബാധ ശരീരത്തിന്‍റെ ആന്തരികാവയങ്ങളെ സാരമായി ബാധിച്ചതോടെ ഇന്ന് രാവിലെ ഏഴുമണിക്ക് മരണം സംഭവിച്ചു.