കേരളം

kerala

ETV Bharat / state

ധനമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം: പിന്നിൽ നൈജീരിയന്‍ സംഘം - ധനമന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ്

നേരത്തെ വ്യവസായ മന്ത്രി പി.രാജീവിന്‍റെ പേരിലും മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും പേരിലും ഇത്തരത്തിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

fake whatsapp account finance minister kn balagopal  financial fraud finance minister kn balagopal  ധനമന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ്  കെ എൻ ബാലഗോപാലിന്‍റെ പേരിൽ സാമ്പത്തിക തട്ടിപ്പ്
ധനമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; പിന്നിൽ നൈജീരിയന്‍ സംഘം

By

Published : May 27, 2022, 11:47 AM IST

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പേരിൽ പണം തട്ടിപ്പിന് ശ്രമം. വ്യാജ വാട്‌സ്ആപ്പിലൂടെയാണ് ധനമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കാണ് വാട്‌സ്ആപ്പ് സന്ദേശം അയച്ച് പണം ആവശ്യപ്പെട്ടിരിക്കുന്നത്.

നിരവധി ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ സന്ദേശമെത്തിയത്. ആദ്യം കുശലാന്വേഷണം, പിന്നീട് ആമസോൺ പേ ഗിഫ്‌റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം വഴിമാറും. പിന്നീട് അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

നേരത്തെ വ്യവസായ മന്ത്രി പി.രാജീവിന്‍റെ പേരിലും മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും പേരിലും ഇത്തരത്തിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഓഫിസില്‍ വിവരം അറിയച്ചത്. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് പൊലീസില്‍ പരാതി നല്‍കി.

ധനമന്ത്രിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ നൈജീരിയന്‍ സംഘമെന്നാണ് സൂചന. കേരളത്തിന് പുറത്തു നിന്നാണ് സന്ദേശങ്ങളെല്ലാം എത്തിയിരിക്കുന്നത്. സന്ദേശമെത്തിയ നമ്പറുകളെല്ലാം ഇപ്പോള്‍ ഓഫായ നിലയിലാണ്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഇരയായോ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details