കേരളം

kerala

ETV Bharat / state

നിയമസഭയിലെ മാധ്യമ വിലക്കിന് ഇളവ്: വാച്ച് ആന്‍ഡ് വാര്‍ഡിന് സംഭവിച്ച പിശകെന്ന് സ്‌പീക്കര്‍

ഇളവിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷ നേതാവിൻ്റെയും മന്ത്രിമാരുടെയും ഓഫീസിലേയ്ക്ക് പോകാന്‍ അനുമതി ലഭിക്കും.

assembly meeting  media ban in sabha  kerala assembly media ban  നിയമസഭ സമ്മേളനം  സഭ സമ്മേളനം മാധ്യമ വിലക്ക്  പതിനഞ്ചാം നിയമസഭ സമ്മേളനം
നിയമസഭയിലെ മാധ്യമ വിലക്കിന് ഇളവ്: വാച്ച് ആന്‍ഡ് വാര്‍ഡിന് സംഭവിച്ച തെറ്റിദ്ധാരണയെന്ന് സ്‌പീക്കര്‍

By

Published : Jun 27, 2022, 10:57 AM IST

Updated : Jun 27, 2022, 11:45 AM IST

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയരുന്ന നിയന്ത്രണത്തില്‍ ഇളവ്. വാച്ച് ആന്‍ഡ് വാര്‍ഡിന് സംഭവിച്ച തെറ്റിദ്ധാരണമൂലമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതാണെന്നാണ് വിഷയത്തില്‍ സ്‌പീക്കര്‍ നല്‍കുന്ന വിശദീകരണം. കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലെന്നും സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.

ഇളവിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷ നേതാവിൻ്റെയും മന്ത്രിമാരുടെയും ഓഫീസിലേയ്ക്ക് പോകാന്‍ അനുമതി ലഭിക്കും. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ സഭ ടി.വി നൽകാത്തതിൻ്റെ കാരണം പരിശോധിക്കാമെന്നും സ്‌പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഇത്തവണ മാധ്യമങ്ങൾക്ക് നിയമസഭയിൽ ഏർപ്പെടുത്തിയിരുന്നത്.

മീഡിയ റൂമിൽ മാത്രമായിരുന്നു മാധ്യമങ്ങൾക്ക് പ്രവേശനം. സഭയിൽ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിൻ്റെയും ഓഫീസുകളിലും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആരോപണവിധേയയായ അനിത പുല്ലായിൽ ലോക കേരള സഭയുമായി ബന്ധപ്പെട്ട് നിയമസഭയിൽ കടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കിയത്.

Also read:സഭാസമ്മേളനത്തിന് തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിർത്തിവച്ച് സ്‌പീക്കർ

Last Updated : Jun 27, 2022, 11:45 AM IST

ABOUT THE AUTHOR

...view details