തിരുവനന്തപുരം:ഇന്ന് ലോക ഹൃദയദിനം. ആരോഗ്യമുള്ള ഹൃദയവുമായി ജീവിതത്തെ ദീര്‍ഘ ദൂരം മുന്നോട്ടു നയിക്കേണ്ടതെങ്ങനെയെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. കെ.ആര്‍. സന്തോഷ് വിശദമാക്കുന്നു.
ഇന്ന് ലോക ഹൃദയദിനം; ഹൃദയ സംരക്ഷണത്തെ കുറിച്ച് ഡോ. കെ.ആര്‍ സന്തോഷ് സംസാരിക്കുന്നു ഹൃദയം കൊണ്ട് ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. ഒരാളുടെ ഉള്ളില്‍ നിന്ന് അയാളുടെ ഹൃദയത്തെ സംരക്ഷിക്കണമെന്ന ഒരഭിവാഞ്ജ ഉണ്ടായാല്‍മാത്രമേ ഹൃദയാരോഗ്യം സംരക്ഷിക്കാനാകൂ എന്നര്‍ത്ഥം. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ആഹാര ശൈലി, വ്യായാമമില്ലായ്മ ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. പുകവലി, മദ്യപാനം ഇതെല്ലാം ഒരാളെ വളരെ വേഗം ഹൃദയാഘാതത്തിലേക്ക് നയിക്കും. ദിവസവും അരമണിക്കൂര്‍ നടക്കാന്‍ മാറ്റി വയ്ക്കുക. അത് ആഴ്ചയില്‍ അഞ്ച് ദിവസം തുടരുക തന്നെ വേണം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും നമ്മുടെ ഭക്ഷണ ക്രത്തില്‍ നിന്ന് ഉപേക്ഷിക്കുക. ആരോഗ്യകരമായ ആഹാരക്രമം പിന്തുടരുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മുട്ട, പാല്‍, തൊലികളയാത്ത ധാന്യങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, എണ്ണയുടെ ഉപയോഗം കുറയ്ക്കുക, റെഡ് മീറ്റ് ഒഴിവാക്കുക, സമീകൃതവും പോഷക സമ്പുഷ്ടവുമായ ആഹാര ശീലം ജീവിതത്തിന്‍റെ ഭാഗമാക്കുക. 40നും 50നും ഇടയിലുള്ള ആളുകള്‍കളാണ് നമ്മുടെ സമൂഹത്തെ താങ്ങി നിര്‍ത്തുന്നത് അവര്‍ക്ക് ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. തുടര്‍ച്ചയായ വ്യായാമം, സമീകൃത ആഹാര ശീലം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. കൂടുതല്‍പിരിമുറക്കമുള്ള ജോലികള്‍ ചെയ്യുന്നവര്‍ പിരിമുറക്കത്തില്‍ നിന്ന് മോചിതമാകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ചിട്ടയായ ജീവിത ശൈലിയും നമ്മുടെ പൂര്‍വ്വികര്‍ പഠിപ്പിച്ച ആഹാര രീതിയും കൃത്യമായ വ്യായാമവും ജീവിതത്തിന്‍റെ ഭാഗമാക്കുന്നവര്‍ക്ക് ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താം. ആരോഗ്യമുള്ള ഹൃദയത്തിനെ ആരോഗ്യകരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മുന്നോട്ടു പോകാനും കഴിയൂ എന്ന് പ്രത്യേകം ഓര്‍മ്മിക്കണമെന്ന് ഡോക്ടര്‍ കെ. ആര്‍ സന്തോഷ് വ്യക്തമാക്കുന്നു.