കേരളം

kerala

ETV Bharat / state

എം.ബി.രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി ഇ.പി.ജയരാജന്‍

യോഗ്യതയുണ്ടെങ്കില്‍ ജോലി നല്‍കിയതില്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു

ep jayarajan about sanskrit university issue  തിരുവനന്തപുരം  ep jayarajan  minister jayarajan  party secretery  MB rajesh  palakkad mp  palakkad mp mb rajesh  പാലക്കാട് വാർത്തകൾ
എം.ബി.രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി ഇ.പി.ജയരാജന്‍

By

Published : Feb 5, 2021, 7:46 PM IST

തിരുവനന്തപുരം: സി.പി.എം നേതാവ് എം.ബി.രാജേഷിന്‍റെ ഭാര്യക്ക് സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിയമനം നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. യോഗ്യതയുണ്ടെങ്കില്‍ ജോലി നല്‍കിയതില്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. യോഗ്യതയില്ലെങ്കില്‍ തെളിയിക്കട്ടെ. പതിനഞ്ച് വര്‍ഷമായി ജോലി ചെയ്യുന്നവരെ പിരിച്ചു വിടാന്‍ പറ്റുമോ. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. നിയമനം പി.എസ്.സിക്കു വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. പിന്‍വാതിലിലൂടെ വന്നവരാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുൻ പാലക്കാട് എംപി. എം.ബി രാജേഷിന്‍റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം നൽകിയതിലാണ് ആക്ഷേപമുയരുന്നത്. ഗവൺമെന്‍റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നൽകിയിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള നിരവധി പേരെ മറികടന്ന് എം.ബി രാജേഷിന്‍റെ ഭാര്യയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചു എന്നാണ് ആക്ഷേപം. നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ സംസ്കൃത സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കൂടുതൽ വായനയ്ക്ക്:കാലടി സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്

ABOUT THE AUTHOR

...view details