തിരുവനന്തപുരം: കരകുളം സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ 'ഹരിതം സഹകരണം' എന്ന പേരിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്കിന്‍റെ അധീനതയിലുള്ള 10 ഏക്കറോളം ഭൂമിയിൽ കാർഷിക വിളയിറക്കി കൃഷി മേഖലയെ പരിപോഷിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കരകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ശങ്കരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം ശരത്, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്‍റ് അമ്പിളി, ലേഖാറാണി, സുരേഷ്, വൈശാഖ്, രാജലാൽ തുടങ്ങിയവർ പങ്കെടുത്തു.
കരകുളം സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു - ജി.ആർ അനിൽ
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കരകുളം സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു