തിരുവനന്തപുരം: കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റിലെ ബാത്ത് റൂമിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉള്ളൂർ നീരാഴിയിലെ സരസ് വീട്ടിൽ രതീഷ് കുമാറിനെയാണ് (19) മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായ എഞ്ചിനീയറിങ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - ശ്രീകാര്യം പൊലീസ്
ഉള്ളൂർ നീരാഴിയിലെ രതീഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായും മാഫിയ സംഘം വീട്ടിലെ കാർ കത്തിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാഴ്‌ച രാവിലെ 11 മണി വരെ കോളജ് ക്യാമ്പസിൽ ഉണ്ടായിരുന്ന രതീഷിനെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കളുടെയും വിദ്യാർഥികളുടെയും സഹായത്തോടെ കോളജ് പരിസരത്ത് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്‌ച വൈകിട്ട് കോളജിന് സമീപത്തെ കിണറുകളിലും കുളങ്ങളിലും ഫയർ ഫോഴ്‌സ് സംഘവും തെരച്ചിൽ നടത്തിയിരുന്നു. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായും മാഫിയ സംഘം വീട്ടിലെ കാർ കത്തിച്ചതായും ബന്ധുക്കൾ പറഞ്ഞു.
Last Updated : Nov 10, 2019, 7:48 AM IST