തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പട്ടിക ഇത്തവണ എൻട്രൻസ് പരീക്ഷയുടെ മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ റദ്ദു ചെയ്ത സാഹചര്യത്തിൽ ഈ ഒരു വർഷത്തേക്കു മാത്രമാണ് ഈ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം - ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാകാൻ സർവ്വകലാശാല ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം
Also Read: ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് ഭരണകൂടം
ഒരു കൊല്ലത്തിനകം അധികമായി ഇരുപതിനായിരം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ കോഴ്‌സുകൾ ഇതിൻ്റെ ഭാഗമായി അവതരിപ്പിക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്‌ത് തമ്മിൽ ബന്ധിപ്പിക്കുമെന്നും ആർ. ബിന്ദു വ്യക്തമാക്കി.
Last Updated : Jun 16, 2021, 3:31 PM IST