തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സ്വപ്‌നപദ്ധതികളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാലു പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കത്ത് നൽകി.
ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച സര്‍ക്കാരിന്‍റെ മറ്റു പദ്ധതികളും ഇ.ഡി അന്വേഷിക്കുന്നു
കെ ഫോൺ, സ്മാർട്ട് സിറ്റി, ഡൗൺടൗൺ , ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്മെന്‍റ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
കെ ഫോൺ, സ്മാർട്ട് സിറ്റി, ഡൗൺടൗൺ , ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എം ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സമയത്ത് മുൻകൈയെടുത്ത് നടപ്പിലാക്കിയതാണ് ഈ നാല് പദ്ധതികളും. പദ്ധതിക്കായി തയ്യാറാക്കിയ ധാരണാപത്രം, ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങളും വിലയും അടക്കം വിശദമായ വിവരങ്ങൾക്കൊപ്പം ഈ പദ്ധതികളിൽ പങ്കാളികളായിട്ടുള്ളവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികളിൽ ശിവശങ്കറിനെ കൂടാതെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്